റിട്ട. എസ്.ഐയുടെ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കണ്ടെത്തിയത് കള്ളത്തോക്കും തിരകളും; കാട്ടുപന്നിയെ വെടി വയ്ക്കാനിറങ്ങിയയാള്‍ അറസ്റ്റില്‍
റിട്ട. എസ്.ഐയുടെ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കണ്ടെത്തിയത് കള്ളത്തോക്കും തിരകളും; കാട്ടുപന്നിയെ വെടി വയ്ക്കാനിറങ്ങിയയാള്‍ അറസ്റ്റില്‍
കണ്ണൂര്‍ : കുഴിയിലേക്ക് വീണുഅപകടത്തില്‍പ്പെട്ട കാറില്‍ നാട്ടുകാര്‍ നാടന്‍ തോക്കും തിരകളും കണ്ടെടുത്തതോടെ കണ്ണൂരില്‍ റിട്ട. എസ്‌ഐ അറസ്റ്റില്‍. വാരം മുണ്ടയാട് സ്വദേശി സെബാസ്റ്റ്യനാണ് ലൈസന്‍സില്ലാത്ത തോക്കുമായി പിടിയിലായത്. ഇയാളുടെ കാര്‍ വാരം കടാങ്കോട് പുഴയോരത്തെ കുഴിയില്‍ ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പിന്‍സീറ്റില്‍ നാടന്‍ തോക്ക് കണ്ടത്.
സെബാസ്റ്റ്യന്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കിന് പുറമെ മൂന്ന് തിരകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. കാട്ടുപന്നിയെ വെടി വയ്ക്കാനാണ് പുഴയോരത്ത് എത്തിയതെന്നാണ് സെബാസ്റ്റ്യന്‍ പൊലിസിന് നല്‍കിയ മൊഴി. എന്നാല്‍ തോക്കിന് ലൈസന്‍സില്ലെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ചക്കരക്കല്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കുറെ കാലമായി വാരം മുങ്ങയാടാണ് റിട്ട: പൊലിസ് ഉദ്യോസ്ഥന്‍ താമസിച്ചു വരുന്നത്.