ശബരിമലയില്‍ മല കയറ്റത്തിനിടെ രണ്ടുപേര്‍ കുഴഞ്ഞു വീണു മരിച്ചു
ശബരിമലയില്‍ മല കയറ്റത്തിനിടെ രണ്ടുപേര്‍ കുഴഞ്ഞു വീണു മരിച്ചു
Update: 2025-06-16 12:47 GMT
പമ്പ: സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ തീര്‍ത്ഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താല്‍ക്കാലിക ദേവസ്വം ഗാര്‍ഡും കുഴഞ്ഞു വീണ് മരിച്ചു. കര്‍ണ്ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍(20) ഷെഡ് നമ്പര്‍ അഞ്ചില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മരക്കൂട്ടത്ത് താല്‍കാലിക ദേവസ്വം ഗാര്‍ഡായി ജോലിചെയ്യുന്ന കൊല്ലം ചെപ്ര സ്വദേശി ഗോപകുമാര്‍(60) ജോലി കഴിഞ്ഞ് സന്നിധാനത്തേക്ക് മടങ്ങവേ മരക്കൂട്ടത്തിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പമ്പാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണപ്പെട്ടവരുടെ ഭൗതിക ശരീരം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഹിക്കും.