അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീ വരുന്നുണ്ടെങ്കില്‍ പുരുഷന്മാര്‍ ഒഴിഞ്ഞു കൊടുക്കണം; സിനിമാ നയം ഉടനെന്ന് മന്ത്രി സജി ചെറിയാന്‍

Update: 2025-08-02 06:45 GMT

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ സിനിമ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. രണ്ടുമാസത്തിനുള്ളില്‍ സിനിമ നയത്തിന്റെ കരട് തയാറാക്കുമെന്നും മലയാള സിനിമയിലെ സ്ത്രീകള്‍ സുരക്ഷിതരാണെന്നും മന്ത്രി പറഞ്ഞു.

സിനിമയോടുള്ള താല്‍പര്യത്തോട് വരുന്ന ചിലരെ ചൂഷണം ചെയ്യുന്നുണ്ട്. അത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീ വരുന്നുണ്ടെങ്കില്‍ പുരുഷന്മാര്‍ ഒഴിഞ്ഞു കൊടുക്കണം. പുരുഷന്മാരെക്കാള്‍ മികച്ച രീതിയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കും. സിനിമാ-സീരിയല്‍ മേഖലയില്‍ വരുന്ന എല്ലാ സ്ത്രീകള്‍ക്കും 100 ശതമാനം സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സിനിമ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള സിനിമ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് തുടങ്ങി. നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പരിവാടി ഉദ്ഘാടനം ചെയ്യുന്നത്. കോണ്‍ക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ കോണ്‍ക്ലേവില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആറ് മാസനത്തിനകം സിനിമാ നയം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

Tags:    

Similar News