രാവിലെ സ്‌കൂൾ കോബൗണ്ടിൽ ഓട് പൊട്ടുന്ന ശബ്ദം; ആലപ്പുഴയില്‍ സ്‌കൂള്‍ മേൽക്കൂര തകര്‍ന്ന് വീണു; അവധി ദിവസമായതിനാൽ വൻ ദുരന്തം ഒഴിവായി

Update: 2025-07-20 11:15 GMT

ആലപ്പുഴ: ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം. കാര്‍ത്തികപ്പള്ളി ഗവ. യുപി സ്‌കൂളിന്റെ കെട്ടിടമാണ് തകർന്ന് വീണത്. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. അവധി ദിവസമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കെട്ടിടത്തില്‍ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പ്രധാന അധ്യാപകന്‍ പറയുന്നു.

ഓട് താങ്ങി നിര്‍ത്തിയ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. സ്‌കൂളിന്റെ മുന്‍വശത്തുള്ള കെട്ടിടമാണ്. അതിനാല്‍ തന്നെ സ്‌കൂള്‍ അവധിയായത് കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. ക്ലാസ് പ്രവര്‍ത്തിക്കാത്ത കെട്ടിടമാണെങ്കിലും മുന്‍വശത്തുള്ളതായതിനാല്‍ അപകടമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.

Tags:    

Similar News