വിദ്യാർത്ഥികളുമായി എത്തിയ സ്‌കൂൾ ബസ്; പെട്ടെന്ന് ഒരു സൈഡ് ചരിവ് ശ്രദ്ധിച്ചു; ഫ്രണ്ട് ടയർ റോഡിലെ കുഴിയിൽ പൂർണമായി താഴ്ന്നു; രക്ഷകരായി നാട്ടുകാർ; ഒഴിവായത് വൻ അപകടം
By : സ്വന്തം ലേഖകൻ
Update: 2025-08-11 12:06 GMT
മൂവാറ്റുപുഴ: റോഡിലെ കുഴിയിൽ സ്‌കൂൾ ബസ് കുടുങ്ങി. മൂവാറ്റുപുഴ നഗരത്തിൽ കച്ചേരി താഴത്താണ് സംഭവം നടന്നത്. വിദ്യാർത്ഥികളുമായി എത്തിയ വിമലഗിരി സ്കൂളിന്‍റെ ബസ്സാണ് കുഴിയിൽ അകപ്പെട്ടത്.
സ്കൂൾ വാഹനത്തിന്‍റെ മുൻചക്രം ഏകദേശം പൂർണമായി കുഴിയിൽ താഴ്ന്നു. പോലീസും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ടതോടെ വലിയ ദുരന്തം ഒഴിവായി. കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു. മൂവാറ്റുപുഴയിൽ നഗര വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനിടയാണ് റോഡിൽ കുഴി രൂപപ്പെട്ടത്.