ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം; പേടിച്ച് വിരണ്ട്‍ കുട്ടികൾ; ഒഴിവായത് വൻ ദുരന്തം
ചേര്‍ത്തല: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ചേർത്തയിലാണ് സംഭവം നടന്നത്. കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങളാണ് യാത്രക്കിടെ ഊരിത്തെറിച്ചത്. ശിശുദിനത്തില്‍ വൈകിട്ട് നാലരയോടെ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിലായിരുന്നു അപകടം നടന്നത്. അപകട സമയത്ത് ബസിൽ നിറയെ കുട്ടികൾ ഉണ്ടായിരുന്നു.
പട്ടണക്കാട് സെന്റ് ജോസഫ്‌സ് പബ്ലിക്ക് സ്‌കൂളിന്റെ ബസാണ് കേടായത്. ബണ്ട് തീരുന്നതിന് മുമ്പ് പാലത്തിൽ വെച്ചായിരുന്നു ചക്രങ്ങൾ ഊരിത്തെറിച്ചത്. ഡ്രൈവറുടെ പെട്ടെന്നുള്ള ഇടപെടലിൽ വൻ അപകടം ഒഴിവായി.
അപകടത്തെ തുടര്‍ന്ന് ബണ്ട് പാലത്തില്‍ ഏറെ നേരം ഗതാഗതം മുടങ്ങുകയും ചെയ്തു. സ്‌കൂളില്‍ നിന്നും കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടികളെ മറ്റു വാഹനങ്ങളിൽ വീടുകളിൽ എത്തിച്ചെന്നും ആർക്കും പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.