സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; മിഠായി തെരുവിലെ വ്യാപാരിക്ക് ദാരുണാന്ത്യം; സംഭവം കൂടരഞ്ഞിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-04-23 17:33 GMT
കോഴിക്കോട്: കൂടരഞ്ഞിയിൽ സ്കൂട്ടർ മറിഞ്ഞു മിഠായി തെരുവിലെ വ്യാപാരിക്ക് ദാരുണാന്ത്യം. പുതിയങ്ങാടി സ്വദേശി സെയ്ദ് നാജി ആണ് മരിച്ചത്. ഇറക്കത്തിൽ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെയ്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.