ഓടിക്കൊണ്ടിരിക്കെ പുക ഉയർന്നു; വണ്ടി നിർത്തിയതും തീആളിക്കത്തി; കണ്ണൂരിൽ ഇലക്ട്രിക് സ്‌കൂട്ട‍ർ കത്തിയെരിഞ്ഞു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Update: 2025-05-14 10:38 GMT

കണ്ണൂർ: ഇലക്ട്രിക് സ്‌കൂട്ട‍ർ കത്തിനശിച്ചതായി വിവരങ്ങൾ. പാനൂരിനടുത്ത് മൊകേരിയിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പാനൂർ ടൗണിലെ പത്രം ഏജൻ്റ് ചെണ്ടയാട് സ്വദേശി മൂസയുടെ കൈനറ്റിക് ഗ്രീൻ ഇലക്ട്രിക് സ്‌കൂട്ടറാണ് തീപിടിച്ച് കത്തി നശിച്ചത്.

ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചുവെന്നാണ് മൂസ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ 9മണിയോടെ മൊകേരി പുതുമ മുക്കിന് സമീപം വെച്ച് പത്ര വിതരണം നടത്തുമ്പോഴായിരുന്നു സംഭവം.

പുക വന്ന ഉടനെ പെട്ടെന്ന് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങിയതിനാലാണ് മൂസ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വണ്ടിയുടെ ടയർ ഉൾപ്പടെ പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു.

Tags:    

Similar News