ചാർജ് ചെയ്യുന്നതിനിടെ അപകടം; ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു; വണ്ടി പൂർണമായും അഗ്നിക്കിരയായി; സംഭവം മലപ്പുറത്ത്

Update: 2025-04-14 09:40 GMT

മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. വളാഞ്ചേരിയിലാണ് സംഭവം നടന്നത്. വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും തീആളിപ്പടർന്നു. ഇന്ന് രാവിലെ 3.15 ഓട് കൂടിയാണ് സംഭവം നടന്നത്.

മൂന്നുവർഷമായി സ്കൂട്ടർ എടുത്തിട്ടെന്ന് ഉടമ പറഞ്ഞു. കച്ചവടത്തിായി എടുത്തതാണ്. അങ്ങാടിപ്പുറത്ത് നിന്നാണ് കൊമാക്കി കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. സാധാരണ രാത്രി പത്തുമണിയോടെ ചാർജ്ജിലിട്ടാൽ പുലർച്ചെ 4 മണിയോടെ ഓഫ് ചെയ്യാറുണ്ട്.

എന്നാൽ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ശബ്ദം കേട്ടാണ് ഉണർന്നത്. പൈപ്പ് വെള്ളം ഉപയോ​ഗിച്ച് തീയണച്ചു. വണ്ടി നിൽക്കുന്ന സ്ഥലവും നശിച്ചുപോയിരുന്നു. ബാറ്ററിയുടെ ഭാ​ഗത്തായിരുന്നു തീയുണ്ടായിരുന്നത്.

Tags:    

Similar News