കായംകുളത്ത് വൻ എംഡിഎംഎ വേട്ട; പിടിച്ചെടുത്തത് 16 ഗ്രാം വരെ; വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചതെന്ന് സംശയം; പ്രതികൾ ഇറങ്ങിയോടി; അന്വേഷണം ഊർജിതം
By : സ്വന്തം ലേഖകൻ
Update: 2025-01-11 15:05 GMT
കായംകുളം: വള്ളികുന്നത്ത് വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തു. വള്ളികുന്നം എംആർ ജംഗ്ഷനു സമീപം ആണ് സംഭവം നടന്നത്. ആകാശ് ഭവനത്തിൽ സുമിത്തിന്റെ ബന്ധു വീട്ടിൽനിന്നാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. നാല് പായ്ക്കറ്റുകളിലായി 16 ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെത്തിയത്.
വീട്ടിൽ ഉണ്ടായിരുന്ന സുമിത്ത് അടക്കമുള്ള പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.