'ഡ്രൈ ഡേ' ആയാലെന്താ അരുവിക്കരക്കാരൻ രാജേഷ് മദ്യമെത്തിക്കും; സ്കൂട്ടറിൽ കറങ്ങിനടന്ന് മദ്യവിൽപ്പന; പിടിച്ചെടുത്തത് 22 ലിറ്റർ വിദേശമദ്യവും 30 കുപ്പി ബിയറും

Update: 2025-09-22 07:59 GMT

തിരുവനന്തപുരം: സ്കൂട്ടറിൽ കറങ്ങിനടന്ന് വിദേശമദ്യവും ബിയറും വിൽപ്പന നടത്തിയ 43-കാരനെ എക്സൈസ് സംഘം പിടികൂടി. ചെറിയകൊണ്ണി സ്വദേശി രാജേഷ് (43) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 22 ലിറ്റർ വിദേശമദ്യവും 30 കുപ്പി ബിയറും പിടിച്ചെടുത്തു. മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആര്യനാട് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലായത്. അരുവിക്കര ചെറിയകൊണ്ണി കടമ്പനാടിനടുത്ത് വെച്ച് രാജേഷ് സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് വിദേശമദ്യം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയുടെ വീട്ടിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 30 കുപ്പി ബിയറും കണ്ടെടുത്തു. രാജേഷ് മുൻ അബ്കാരി കേസ് പ്രതിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡ്രൈ ഡേ പ്രമാണിച്ച് മദ്യവിൽപന നടത്താൻ ശ്രമിച്ചതാണ് വിവരം. ഇ

Tags:    

Similar News