വേടനെതിരെ വീണ്ടും ലൈംഗിക പരാതി; രണ്ട് യുവതികള്‍ രംഗത്ത്; മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടി
Update: 2025-08-18 03:33 GMT
തിരുവനന്തപുരം: റാപ്പ് ഗായകന്‍ ഹിരണ്‍ദാസ് മുരളി അഥവാ വേടനെതിരെ വീണ്ടും ലൈംഗിക അതിക്രമക്കുറ്റാരോപണം ഉയര്‍ന്നു. രണ്ടു യുവതികളാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നാണ് വിവരം. പരാതി ഇന്ന് ഡിജിപിക്ക് കൈമാറാനാണ് തീരുമാനം.
2020ലും 2021ലുമാണ് സംഭവങ്ങള്‍ നടന്നതെന്നു യുവതികള്‍ പരാതിയില്‍ ആരോപിക്കുന്നു. ഇരുവരും മുഖ്യമന്ത്രിയെ നേരില്‍ കാണാനുള്ള സമയം തേടിയതായും അറിയുന്നു.
തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗക്കേസില്‍ വേടന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.