അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; നേരിട്ടത് സ്വന്തം വീട്ടിൽ വച്ച്; കുട്ടിയുടെ മൊഴി രേഖപ്പെടുത്തി; കേസിൽ 44 കാരൻ അറസ്റ്റിൽ; സംഭവം പത്തനംതിട്ടയിൽ

Update: 2025-04-07 17:16 GMT

പത്തനംതിട്ട: അഞ്ചുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട് 44കാരനെ ആറന്മുള പോലീസ് പിടികൂടി. കോന്നി ഐരവൺ പൊണ്ണനാംകുഴി സാബു മാത്യ(44) ആണ് അറസ്റ്റിലായത്. ഈ വർഷം ജനുവരി ഒന്നിനും ഏപ്രിൽ അഞ്ചിനുമിടയിൽ കുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്.

അഞ്ചിന് ജില്ലാ പോലീസ് ഇ ആർ എസ് എസ് കൺട്രോൾ റൂമിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിവരം അന്വേഷിച്ചിരുന്നു. തുടർന്ന് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കി.

ലൈംഗികാതിക്രമത്തിന് കുട്ടി ഇരയായതായി തെളിഞ്ഞതിനെ തുടർന്ന്, പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ കെ എസ് ധന്യ ആശുപത്രിയിലത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ആറന്മുള പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇത് സംബന്ധിച്ച് പത്തനംതിട്ട ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്നായിരുന്നു അറസ്റ്റ്.

Tags:    

Similar News