എംഡിഎംഎയുമായി സീരിയല്‍ നടി അറസ്റ്റില്‍; 36കാരിയായ ഷംനത്തിനെ പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍; പരവൂരില്‍ പോലീസ് നടത്തിയത് നിര്‍ണ്ണായക നീക്കം

Update: 2024-10-19 04:04 GMT

പരവൂര്‍: എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തത് നിര്‍ണ്ണായക നീക്കത്തിലൂടെ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാര്‍വതി - 36) ആണ് പിടിയിലായത്. സിനിമാ-സീരിയല്‍ മേഖലയില്‍ മയക്കുമരുന്ന് സാന്നിധ്യം സജീവമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിലെ ലഹരി പാര്‍ട്ടിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സീരീയല്‍ താരം കുടുങ്ങുന്നത്.

പരവൂരിലാണ് സംഭവം. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. 3 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഷംനത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഷംനത്തിനെ രക്തപരിശോധനയ്ക്ക് അടക്കം വിധേയമാക്കും. രണ്ടു പ്രതികളാണ് കേസിലുളളത്. കടക്കല്‍ സ്വദേശി നവാസാണ് രണ്ടാം പ്രതി. ഇയാളില്‍ നിന്നാണ് ഷംനത്ത് മയക്കുമരുന്ന് വാങ്ങിയതെന്നാണ് എഫ് ഐ ആര്‍.

Tags:    

Similar News