ഞാന്‍ ജനിച്ചത് മഹാശിവരാത്രി ദിനത്തില്‍; 'ശശി' എന്നത് ശിവന്റെ തലയില്‍ കാണുന്ന ചന്ദ്രന്; ശിവരാത്രിയും പേരും തമ്മിലെ ബന്ധം വെളിപ്പെടുത്തി ശശി തരൂര്‍
By : സ്വന്തം ലേഖകൻ
Update: 2025-02-26 08:40 GMT
ന്യൂഡല്‍ഹി: ശിവരാത്രിയും തന്റെ പേരും തമ്മില്‍ ബന്ധമുണ്ടെന്ന് ശശി തരൂര്‍ എംപി. മഹാശിവരാത്രി ദിനത്തിലാണ് താന്‍ ജനിച്ചതെന്നും 'ശശി' എന്നത് ശിവന്റെ തലയില്‍ കാണുന്ന ചന്ദ്രനാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
'ഞാന്‍ മഹാശിവരാത്രി ദിനത്തിലാണ് ജനിച്ചത്. ശിവന്റെ തലയിലെ ചന്ദ്രക്കലയാണ് ശശി. എന്റെ ജന്മ നക്ഷത്രം ഇന്നാണ്. ഈ ദിവസം എന്റെ കുടുംബത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഔദ്യോഗിക ജന്മദിനം മാര്‍ച്ച് ഒമ്പതാണ്. രേഖകളില്‍ എല്ലാം അതാണ് ഉള്ളത്',- അദ്ദേഹം പറഞ്ഞു.