എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ എംഡിഎംഎയുമായി പിടിയില്‍; ശിവജിക്കൊപ്പം പിടിയിലായത് രണ്ട് പേര്‍ കൂടി; അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു പോലീസ്

വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ എംഡിഎംഎയുമായി പിടിയില്‍

Update: 2025-02-26 13:23 GMT

തിരുവനന്തപുരം: എന്‍ഡിഎ വൈസ് ചെയര്‍മാനും വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ നേതാവുമായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ ശിവജി എംഡിഎംഎയുമായി പിടിയില്‍. പൂവാര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം കഴക്കൂട്ടം സ്വദേശിനി സൗമ്യ, തൃശൂര്‍ സ്വദേശി ഫവാസ് എന്നിവരും പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 110 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പഴയകട ബൈപ്പാസിന് സമീപം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്.

ഇന്നലെ രാത്രിയാണ് ഇവര്‍ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എംഡിഎംഎ വലിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ഗ്ലാസ് ട്യൂബും പിടിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ പൊലിസ് പട്രോളിങ്ങിന് ഇടയില്‍ റോഡില്‍ സംശയാസ്പദമായി കാര്‍ കിടക്കുന്നത് കണ്ട് തിരച്ചില്‍ നടത്തുകയായിരുന്നു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ശിവജി.

Tags:    

Similar News