ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ജീവനൊടുക്കി; പോലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം; പിന്നിലെ കാരണം വ്യക്തമല്ല; നടുക്കം മാറാതെ സഹപ്രവർത്തകർ
By : സ്വന്തം ലേഖകൻ
Update: 2025-11-15 14:10 GMT
പാലക്കാട്: ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു തോമസ് (52) പോലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കി. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സഹപ്രവർത്തകർ കണ്ടെത്തിയത്.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഏകദേശം ആറുമാസം മുൻപാണ് ബിനു തോമസ് ചെർപ്പുളശ്ശേരിയിലേക്ക് സ്ഥലം മാറി എത്തിയത്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.