പറമ്പ് വൃത്തിയാക്കുന്നതിനിടെ ഒരു അസാധാരണ വസ്തു; ശ്രദ്ധിച്ചു നോക്കിയപ്പോൾ കണ്ടത്; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; അടുത്ത് സെമിത്തേരി ഉണ്ടെന്ന് നാട്ടുകാർ!
By : സ്വന്തം ലേഖകൻ
Update: 2025-06-21 11:00 GMT
കൊച്ചി: ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കൊച്ചി കുമ്പളങ്ങിയിലാണ് സംഭവം നടന്നത്. കുമ്പളങ്ങി സേക്രട്ട് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അടക്കം സ്ഥലത്തെത്തി.
കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടന്ന പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്. തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോകുമെന്ന് അറിയിച്ചു. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.