'ഞാൻ വരൂല..'; ആദ്യം ഏണിയറക്കി നോക്കി നടന്നില്ല; കുട്ടയിറക്കിയിട്ടും രക്ഷയില്ല; രണ്ടുദിവസമായി കിണറ്റിൽ നിന്ന് പിടിതരാതെ അതിഥി; ഒന്ന് കേറി വാടാ മക്കളെയെന്ന് നാട്ടുകാർ

Update: 2025-04-15 13:57 GMT

പാലക്കാട്: തൃത്താലയിൽ കിണറ്റിൽ വീണ മുർഖൻ പാമ്പിന് രണ്ട് ദിവസത്തെ നീണ്ട പരിശ്രമത്തിനൊടുവിൽ മോചനം. തൃത്താല തച്ചറംകുന്ന് പണ്ടാരിവീട്ടിൽ വേണുഗോപാലന്റെ വീട്ടിലെ കിണറിലാണ് മുർഖൻ പാമ്പ് അകപ്പെട്ടത്.

രണ്ട് ദിവസം മുൻപ് വീണ പാമ്പിനെ കരക്ക് കയറ്റാൻ വീട്ടുകാർ പല വഴി സ്വീകരിച്ചെങ്കിലും പാമ്പ് കരക്ക് കയറാതെ കിണറിൽ തന്നെ കഴിയുകയായിരുന്നു.

പിന്നീട് പാമ്പ് പിടുത്ത വിദഗ്ദൻ സുധീഷ് കൂറ്റനാടിനെ വിവരം അറിയിച്ചത്. തുടർന്ന് കിണറിലിറങ്ങി മുർഖനെ ശാസ്ത്രീയമായ രീതിയിലൂടെ പിടി കൂടി കരയിൽ എത്തിച്ചു. നാലര അടിയിലേറെ നീളമുള്ള മുർഖൻ പാമ്പിനെ ഒടുവിൽ വനമേഖലയിൽ കൊണ്ടുപോയി തുറന്നുവിടുകയും ചെയ്തു.

Tags:    

Similar News