മുഖം വികൃതമായി പരിക്കേറ്റ നിലയിൽ മൂർഖൻ പാമ്പ്; നെഞ്ചിടിപ്പിക്കുന്ന കാഴ്ച കണ്ട് ഭയന്ന് വിറച്ച് വീട്ടുകാർ; സ്ഥലത്ത് റസ്‌ക്യൂ ടീം പാഞ്ഞെത്തിയപ്പോൾ രക്ഷ
By : സ്വന്തം ലേഖകൻ
Update: 2026-01-18 07:27 GMT
കോഴിക്കോട്: വീടിന് അടുത്ത് നിന്നും പരിക്കേറ്റ നിലയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. കോരങ്ങാട് സ്വദേശി പൊയ്യോട് മലയില്‍ ജബ്ബാറിന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്. കീരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയിലായിരുന്നു പാമ്പ്. പരിക്കേറ്റ ഭാഗങ്ങളില്‍ നിന്ന് രക്തം വാര്‍ന്നിരുന്നു.
വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌നേക് റസ്‌ക്യൂവറായ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഇതിനെ പിന്നീട് താമരശ്ശേരി റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.