മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി: ഭിന്നശേഷി സ്‌കൂളിലെ ബസ് ഡ്രൈവര്‍ അറസ്റ്റില്‍: ബസ് തട്ടിയത് റോഡിലൂടെ നടന്നു പോയ സ്‌കൂള്‍ വിദ്യാര്‍ഥിയെ

Update: 2024-10-30 05:17 GMT
മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി: ഭിന്നശേഷി സ്‌കൂളിലെ ബസ് ഡ്രൈവര്‍ അറസ്റ്റില്‍: ബസ് തട്ടിയത് റോഡിലൂടെ നടന്നു പോയ സ്‌കൂള്‍ വിദ്യാര്‍ഥിയെ
  • whatsapp icon

പത്തനംതിട്ട: ഭിന്നശേഷി കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ മദ്യപിച്ച് അപകടം ഉണ്ടാക്കിയതിന് അറസ്റ്റില്‍. സ്‌കൂളിലെ കുട്ടികളുമായി പോകുന്ന വഴി ബസ് വഴിയാത്രക്കാരനായ വിദ്യാര്‍ഥിയെ തട്ടുകയായിരുന്നു.

പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ബസിന്റെ ഡ്രൈവര്‍ പുത്തന്‍പീടിക ഇഞ്ചിക്കാട്ടില്‍ വീട്ടില്‍ ഷിജു പി. ജോണിനെ (48)യാണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അപകടം നടക്കുമ്പോള്‍ ഭിന്നശേഷിക്കാരനായ ഒരു കുട്ടി ബസില്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മലയാലപ്പുഴ എസ്ബിഐക്ക് സമീപമായിരുന്നു അപകടം.

കുട്ടിയെ ബസ് തട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞു വയ്ക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. പോലീസ് പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്.

Tags:    

Similar News