യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!; മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ നവരാത്രി സ്പെഷ്യൽ പാസഞ്ചര്‍ ട്രെയിന്‍; സമയക്രമങ്ങൾ അറിയാം...

Update: 2025-09-26 13:30 GMT

പാലക്കാട്: നവരാത്രി അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഷൊർണൂർ - മംഗലാപുരം റൂട്ടിൽ ഇന്ന് പ്രത്യേക പാസഞ്ചർ ട്രെയിൻ സർവീസ് നടത്തും. ഇന്ന് ഒക്ടോബർ 1-നും ഇതേ റൂട്ടിൽ പ്രത്യേക ട്രെയിൻ ഉണ്ടാകും.

വെള്ളിയാഴ്ച (ഇന്ന്) വൈകുന്നേരം 6 മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 12.30-ന് ഷൊർണൂരെത്തും. ഈ ട്രെയിനിൽ 13 ജനറൽ കോച്ചുകളായിരിക്കും ഉണ്ടാകുക.

യാത്ര സമയം:

* മംഗളൂരു: വൈകുന്നേരം 6.00

* കാസർകോട്: 6.38

* കാഞ്ഞങ്ങാട്: 7.04

* നീലേശ്വരം: 7.13

* ചെറുവത്തൂർ: 7.20

* പയ്യന്നൂർ: 7.31

* പഴയങ്ങാടി: 7.44

* കണ്ണൂർ: 8.07

* തലശ്ശേരി: 8.38

* മാഹി: 8.49

* വടകര: 9.04

* കൊയിലാണ്ടി: 9.24

* കോഴിക്കോട്: 9.52

* ഫറോക്ക്: 10.09

* തിരൂർ: 10.38

* കുറ്റിപ്പുറം: 10.59

* ഷൊർണൂർ: രാത്രി 12.30

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് വർധിച്ചുവരുന്ന യാത്രാത്തിരക്ക് പരിഹരിക്കാനാണ് റെയിൽവേയുടെ ഈ നടപടി.

Tags:    

Similar News