നായയുടെ മൂത്രം കഴുകിക്കളയാൻ പറഞ്ഞത് ഇഷ്ടമായില്ല; തർക്കത്തിന് പിന്നാലെ നിലവിളി; ആലപ്പുഴയിൽ 17-കാരി സ്വന്തം അമ്മയെ കുത്തി പരിക്കേൽപ്പിച്ചു; കഴുത്തിൽ ഗുരുതര പരിക്ക്; നില അതീവ ഗുരുതരം

Update: 2025-10-01 11:06 GMT

ആലപ്പുഴ: ആലപ്പുഴയിൽ അമ്മയെ മകൾ കുത്തി പരിക്കേൽപ്പിച്ചു. വീടിന്റെ തറ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ 17കാരി അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മഹിള കോൺഗ്രസ് നേതാവ് ഷാനി നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വാടയ്ക്കൽ ഷൺമുഖ സ്വാമി ക്ഷേത്രത്തിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീടിന്റെ തറയിൽ വീണ നായയുടെ മൂത്രം വൃത്തിയാക്കാൻ ആവശ്യപ്പെട്ടതാണ് മകളും അമ്മയും തമ്മിലുള്ള തർക്കത്തിലേക്ക് നയിച്ചത്. തർക്കം വർധിച്ചതിനെ തുടർന്ന് മകൾ കത്തിയെടുത്ത് അമ്മയെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് 17കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News