ലഞ്ച് ബ്രേക്കിനിടെ സ്‌കൂൾ ഗേറ്റിനടുത്തേക്ക് വന്നു; പൊടുന്നനെ തെരുവുനായ ആക്രമണം; ഒന്നാം ക്ലാസുകാരന്റെ കാലിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-10-16 05:53 GMT

തിരുവനന്തപുരം: കിളിമാനൂർ ഗവ. എൽ.പി. സ്‌കൂളിൽ തെരുവുനായ് ആക്രമണത്തിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് കടിയേറ്റു. ഇന്നലെ ഉച്ചയ്ക്ക് കലോത്സവത്തിനിടെയുണ്ടായ സംഭവത്തിൽ, മലയാമഠം സ്വദേശിയായ കുട്ടിയുടെ കാലിലാണ് നായ് ആക്രമണം നടത്തിയത്.

ഉച്ചഭക്ഷണ ഇടവേളയിൽ സ്‌കൂൾ ഗേറ്റിന് സമീപത്തേക്ക് എത്തിയപ്പോഴാണ് കുട്ടിയെ തെരുവുനായ് ആക്രമിച്ചത്. ഉടൻതന്നെ സ്‌കൂൾ അധികൃതർ കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും സമീപത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.

തുടർന്ന് വിദഗ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സ്‌കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നേരത്തെയും പരാതികളുണ്ടായിരുന്നു.

Tags:    

Similar News