കലൂര്‍ സ്റ്റേഡിയത്തില്‍ ഇഡലി മെഷീന് പൊട്ടിത്തെറിച്ച് അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം; രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്
കലൂര്‍ സ്റ്റേഡിയത്തില്‍ ഇഡലി മെഷീന് പൊട്ടിത്തെറിച്ച് അപകടം
By : സ്വന്തം ലേഖകൻ
Update: 2025-02-06 11:55 GMT
കൊച്ചി: എറണാകുളം കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഇഡലി മെഷീന് പൊട്ടിത്തെറിച്ച് അപകടം. ഒരു തൊഴിലാളി മരിച്ചു. രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. ഇരുവരും ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ'ഡെലി കഫെയിലാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.