മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും വണ്ടില്‍ ഛര്‍ദ്ദിക്കും ചെയ്യതതിന് യാത്രക്കാര്‍ ഇറക്കിവിട്ടു; ഇതിന്റെ ദേഷ്യത്തില്‍ ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ കല്ലെടുത്തെറിഞ്ഞു; ചെന്ന് വീണത് കൊല്ലം സ്വദേശിയുടെ തലയില്‍: ഏഴ് തുന്നിക്കെട്ടുകള്‍; പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്റ്റേഷനില്‍ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനിന് നേരെ കല്ലേറ്. മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് നേരെയാണ് കല്ലെറിഞ്ഞത്. പുലര്‍ച്ചെയാണ് സംഭവം. കല്ലേറില്‍ കൊല്ലം ശക്തികുളങ്ങരയിലെ വി. മുരളീധരന് തലയ്ക്ക് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് എഴ് തുന്നിക്കെട്ടുകളുണ്ട്. മുരളി നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. വെസ്റ്റ് കോസ്റ്റ് എസ്സ്പ്രസിലെ യാത്രക്കാരനായിരുന്നു മുരളി. കാസര്‍കോട്ടുനിന്ന് ട്രെയിന്‍ വിട്ടപ്പോള്‍, മുരളി സഞ്ചരിച്ച കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരനായ യുവാവ് മദ്യലഹരിയില്‍ ബഹളം വച്ചു. ഛര്‍ദിക്കുകയും പരാക്രമം കാണിക്കുകയും ചെയ്തു. യുവാവിനെ സഹയാത്രികര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിട്ടു. ഇതിന്റെ ദേഷ്യത്തില്‍ ട്രെയിന്‍ നീങ്ങിതുടങ്ങുന്നതിനിടെ യുവാവ് കല്ലെടുത്ത് എറിയുകയായിരുന്നു. സൈഡ് സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു മുരളി. ആദ്യം എറിഞ്ഞ കല്ല് ആര്‍ക്കും കൊണ്ടില്ല. വീണ്ടും എറഞ്ഞപ്പോഴാണ് മുളിയുടെ തലയ്ക്ക് കൊള്ളുന്നത്. തല മുറിഞ്ഞ് ബോധരഹിതനായ മുരളിയെ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തില്‍ റെയില്‍വെ പൊലീസ് അന്വേഷണമാരംഭിച്ചു. എസ്ഐ റെജി കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കല്ലെറിഞ്ഞ ആളെ കണ്ടെത്താനായിട്ടില്ല. ഹൊസ്ദുര്‍് പോലീസും അന്വേഷണം ഊര്‍ജിതമാക്കി.
കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരതിന് നേരേ ബേക്കലിനും കാഞ്ഞങ്ങാടിനുമിടയില്‍ തെക്കുപുറത്തുവെച്ച് കല്ലേറുണ്ടായി. സി 10 കോച്ചിന്റെ ചില്ല് തകര്‍ന്നു. വെള്ളിയാഴ്ച വൈകിട്ട് 2.45-ഓടെയാണ് സംഭവം. ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ടിക്കറ്റ് പരിശോധകനാണ് ഫോട്ടോയെടുത്ത് പോലീസിന് വിവരം കൈമാറിയത്. പോലീസ് അന്വേഷണം തുടങ്ങി.