വീടിനു സമീപത്ത് കളിക്കുന്നതിനിടെ തെരുവുനായ ആക്രമണം; രണ്ടാം ക്ലാസുകാരനെ കടിച്ചുപറിച്ചു; പ്രദേശവാസിയായ യുവതിക്കും പരിക്ക്; സംഭവം പാലക്കാട്

Update: 2025-10-22 09:29 GMT

പാലക്കാട്: മേപ്പറമ്പ് മാപ്പിളക്കാട് വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടാം ക്ലാസ്സുകാരനെ തെരുവുനായ് കടിച്ചു. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന കുട്ടിക്കാണ് കടിയേറ്റത്. സംഭവത്തിൽ പ്രദേശവാസിയായ ഒരു യുവതിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. കുട്ടികൾ കൂട്ടുകാരുമായി വീടിനടുത്തുള്ള പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ തെരുവുനായ് ധ്യാനിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ യുവതി നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇവർക്കും കടിയേറ്റു.

തെരുവുനായ് ശല്യം വർധിച്ചു വരുന്നതിനെതിരെ പ്രദേശവാസികൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നെങ്കിലും അധികൃതർ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. കുട്ടികൾക്ക് നേരെയും സ്ത്രീകളക്ക് നേരെയും തെരുവുനായ് ആക്രമണം ഉണ്ടാകുന്നത് ഇത് ആദ്യമായല്ല. വിഷയത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

Tags:    

Similar News