കോട്ടയത്ത് തെരുവുനായയുടെ ആക്രമണം; ആറ് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും; പേവിഷബാധയുള്ള നായ എന്ന് സംശയം

Update: 2025-08-20 12:09 GMT

കോട്ടയം: നഗരമധ്യത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ജെ. വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരാണ് ആക്രമിക്കപ്പെട്ടത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം നടന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നായയെ മൃഗസംരക്ഷണ വകുപ്പ് സംഘം പിടികൂടി. പേവിഷബാധയേറ്റതാകാമെന്ന സംശയത്തിലാണ് അധികൃതര്‍. നായയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News