ഒരു കല്യാണത്തിന് പങ്കെടുത്ത് വീട്ടിലേക്ക് മടക്കം; സ്‌കൂട്ടറിന് പിന്നാലെ കടിക്കാൻ ഓടിച്ച് തെരുവ് നായക്കൂട്ടം; റോഡിൽ തെറിച്ചുവീണ് യാത്രക്കാരന് പരിക്ക്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
By : സ്വന്തം ലേഖകൻ
Update: 2025-11-26 09:46 GMT
കോഴിക്കോട്: കളക്ടറേറ്റിന് മുന്നിൽവെച്ച് തെരുവ് നായക്കൂട്ടം സ്‌കൂട്ടർ യാത്രക്കാരനായ 62 വയസ്സുള്ള കെ.പി. അബ്ദുൾ ജലീലിനെ ആക്രമിച്ചു. വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത് രാത്രി 11 മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജലീലിനെ നാല് നായകൾ ചേർന്നാണ് പിന്തുടർന്ന് ഓടിച്ചത്.
നായകൾ കടിക്കാൻ ചാടിയതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് അദ്ദേഹത്തിന് വലത് കൈക്കും മുതുകിനും പരിക്കേറ്റു. സ്‌കൂട്ടർ മറിഞ്ഞതും ബഹളം വെച്ചതും കാരണം നായകൾ പിൻവാങ്ങിയതിനാൽ കടിയേൽക്കാതെ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. അടുത്ത വീട്ടുകാരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.