രണ്ട് കാറുകളിലായി പാഞ്ഞെത്തി; വിദ്യാർത്ഥികളെ വളഞ്ഞ് ക്രൂരമായി തല്ലിച്ചതച്ചു; വിരോധം ഉണ്ടാകാനുള്ള കാരണം പറഞ്ഞ് പോലീസ്; സംഭവം കണ്ണൂരിൽ

Update: 2025-10-01 12:28 GMT

കണ്ണൂർ: കണ്ണൂരിൽ സഹപാഠികളായ പെൺകുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചതിന് വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. പൊയിലൂരിൽ നടന്ന സംഭവത്തിൽ, പെൺകുട്ടികളുടെ ബന്ധുക്കൾ വിദ്യാർത്ഥികളെ കാറുകളിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നാണ് ആരോപണം. രണ്ട് കാറുകളിലായി എത്തിയ എട്ടംഗ സംഘമാണ് മർദ്ദനത്തിന് പിന്നിലെന്നും, സംഭവത്തിൽ കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചതായും പരിക്കേറ്റ വിദ്യാർത്ഥികളിൽ ഒരാളുടെ പിതാവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, വിദ്യാർത്ഥികൾ പെൺകുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. തുടർന്ന്, പെൺകുട്ടികളുടെ ബന്ധുക്കൾ സ്ഥലത്തെത്തി വിദ്യാർത്ഥികളെ വാഹനങ്ങളിൽ ബലമായി കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. 

Tags:    

Similar News