തെറിച്ചുപോയ അഞ്ച് രൂപ തുട്ട് നേരെ വീണത് ഓടയിൽ; അത് എടുക്കാൻ കൈയിട്ടതും എന്തോ..കടിക്കുന്ന പോലെ തോന്നൽ; വേദന കൊണ്ട് നിലവിളി; ആശുപത്രി പരിശോധനയിൽ ഞെട്ടൽ
കാസർകോട് : മിഠായി വാങ്ങാൻ കടയിൽ പോകവേ കയ്യിൽ നിന്നും തെറിച്ചു പോയ അഞ്ചു രൂപയുടെ നാണയം എടുക്കാൻ ഓടയിൽ കൈ ഇട്ട വിദ്യാർത്ഥിക്ക് ഏതോ ഇഴ ജന്തുവിന്റെ കടിയേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം നടന്നത്. കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ഉച്ച ഭക്ഷണ ഇടവേളയിൽ മിഠായി വാങ്ങാൻ കുമ്പള ടൗണിലേക്ക് കൂട്ടുകാർക്കൊപ്പം ഇറങ്ങിയതായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന അഞ്ചു നാണയം പെട്ടെന്ന് ഓടയിലേക്ക് വീണു. ഇത് എടുക്കാൻ ഓടയ്ക്കുള്ളിലേക്ക് കൈ ഇട്ടപ്പോൾ ഇഴ ജന്തു കടിക്കുകയായിരുന്നു.
വേദന കൊണ്ട് അലറിവിളിച്ച കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കയ്യിൽ പാമ്പു കടിച്ചതുപോലുള്ള പാടുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കുട്ടിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയതായി സ്കൂൾ അധികൃതർ പറഞ്ഞു. കുട്ടിക്ക് വിഷ ബാധയേറ്റതായും ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.