കായംകുളത്ത് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് നിഗമനം; കാരണം വ്യക്തമല്ല; പോലീസ് സ്ഥലത്തെത്തി
By : സ്വന്തം ലേഖകൻ
Update: 2025-08-23 16:22 GMT
കായംകുളം: കായംകുളം കൃഷ്ണപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയായ ആരാധ്യ (14) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
മരണകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.