പാലക്കാട് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; കുട്ടി മനോവിഷമത്തിലായിരുന്നുവെന്ന് കോളേജ് അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2024-12-03 07:36 GMT
പാലക്കാട്: പാലക്കാട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നിത (20)യെയാണ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് കഞ്ചിക്കോട് അഹല്യ ക്യാംപസിലാണ് സംഭവം. ക്യാംപസിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഞ്ചിക്കോട് അഹല്യ ആയുർവേദ മെഡിക്കൽ കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് നിത.
വിദ്യാർത്ഥിനിക്ക് ഒരു വർഷം നഷ്ടമായിരുന്നു. തുടർന്ന് കുട്ടി മനോവിഷമത്തിലായിരുന്നുവെന്ന് കോളജ് അധികൃതർ പറയുന്നു. ഇതിനെ തുടർന്നാകാം കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കോളജ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.