കാസര്‍കോട് ഉപ്പളയില്‍ യുവതിയെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ

കാസര്‍കോട് ഉപ്പളയില്‍ യുവതിയെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Update: 2025-12-12 12:26 GMT

കാസര്‍കോട്: കാസര്‍കോട് ഉപ്പള സോങ്കാലില്‍ യുവതിയെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന (25) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ഇവരെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ഫാത്തിമത്തിനെ ഉപ്പളയിലെ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയുണ്ട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News