തളിപ്പറമ്പ് തീപിടുത്തം: വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര ധനസഹായം നല്‍കണമെന്ന് സണ്ണി ജോസഫ്
തളിപ്പറമ്പ് തീപിടുത്തം: വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര ധനസഹായം നല്‍കണമെന്ന് സണ്ണി ജോസഫ്
കണ്ണൂര്‍: തളിപറമ്പിലെ തീപ്പിടിത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം ഉറപ്പാക്കണമെന്ന് കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്. പറഞ്ഞു. ഇന്നലെ തീപ്പിടിത്തം നടന്ന തളിപറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ' കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും
ഫയര്‍ ഫോഴ്‌സ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ക്ക് വീഴ്ച്ച ഉണ്ടായി.
പെട്ടന്ന് തീ അണയ്ക്കാന്‍ സാധിക്കാതിരുന്നതിന് കാരണം സംവിധാനങ്ങളുടെ അപര്യാപ്തതയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യുവും മറ്റും നേതാക്കളും ഇന്ന് രാവിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ കെ.പി സി.സി അധ്യക്ഷനൊപ്പമുണ്ടായിരുന്നു. ഇതിനിടെ തളിപ്പറമ്പിലെ തീപിടുത്തത്തിന് കാരണം കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മറില്‍ നിന്നാണെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.
ഏകദേശം 50 കോടി രൂപയുടെ നഷ്ടംകണക്കാക്കുന്നു. ഇന്നലെ വൈകുന്നേരം 5.10 ന് തുടങ്ങിയ തീപിടുത്തം രാത്രി ഏറെ വൈകിയാണ്നിയന്ത്രണ വിധേയമായത്. സംഭവത്തില്‍ കെ.വി.കോംപ്ലക്സ് വ്യാപാരസമുച്ചയം ഏതാണ്ട് പൂര്‍ണമായി തന്നെ കത്തിയമര്‍ന്നു. കോംപ്ലക്സിലെ കടയുടമ ഏഴാംമൈല്‍ കക്കാഞ്ചാലിലെ ഷാഹിനാസ് വീട്ടില്‍ പി.പി.മുഹമ്മദ് റിഷാദിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.