പച്ചക്കറി ലോറിയില്‍ സ്പിരിറ്റ് കടത്തി; കൊടകര പേരാമ്പ്രയില്‍ നിന്ന് അറസ്റ്റിലായത് ആലപ്പുഴ സ്വദേശി സുരാജ്

Update: 2025-08-09 07:24 GMT

കൊടകര: പച്ചക്കറി ലോറിയില്‍ സ്പിരിറ്റ് കടത്തിയ യുവാവിനെ തൃശൂര്‍ ഡാന്‍സാഫ് സംഘം പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ കൊടകര പേരാമ്പ്രയില്‍ നിന്നാണ് ആലപ്പുഴ സ്വദേശി സുരാജ (34) നെ സംഘം സ്പിരിറ്റുമായി പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്നും വരികയായിരുന്ന പച്ചക്കറി നിറച്ച മിനി ലോറിയിലായില്‍ 80 ഓളം കാനുകളിലായാണ് സ്പിരിറ്റ് കടത്തിയത്. 2700 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയതെന്ന് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘം പറഞ്ഞു.

Similar News