23 കിലോഗ്രാം ഭാരമുള്ള മുഴ 25 വയസുകാരിയില്‍ നിന്നും വിജയകരമായി നീക്കം ചെയ്തു; കോഴിക്കോട് മെഡിക്കല്‍ കോളേജ് സങ്കീര്‍ണ ശസ്ത്രക്രിയ

കോഴിക്കോട് മെഡിക്കല്‍ കോളേജ് സങ്കീര്‍ണ ശസ്ത്രക്രിയ

Update: 2026-02-02 11:50 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും 23 കിലോ ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. നീക്കം ചെയ്ത മുഴയ്ക്ക് 45 സെന്റീമീറ്റര്‍ നീളവും 45 സെന്റീമീറ്റര്‍ വീതിയുമുണ്ട്. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്. 25 വയസുള്ള യുവതി അകാരണമായി വയര്‍ വീര്‍ത്തതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന്റെ സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ നിര്‍ദേശ പ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മോളി സാം, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിദ്ദീഖ് സി.എം., ഡോ. എമില്‍ ജോസ് സീനിയര്‍ റെസിഡെന്റ്, അനസ്‌തേഷ്യ വിഭാഗത്തിലേ പ്രൊഫസ്സര്‍ ഡോ. തസ്‌നിം മുഹമ്മദ് എന്‍, ഡോ. ലക്ഷ്മി വി. നായര്‍ അസി പ്രഫസര്‍, ഡോ. റിഥുല്‍ സിനിയര്‍ റെസിഡെന്റ്, നഴ്‌സിംഗ് ഓഫീസര്‍ അശ്വതി പി.എസ്., തിയറ്റര്‍ അസിസ്റ്റന്റ് പ്രബോധ് ചന്ദ്രന്‍ പി.വി., നഴ്‌സിംഗ് അസിസ്റ്റന്റ് മിനി എന്‍.പി., ഹെഡ് നഴ്സസ് ദീപ മാണി, സീമ പി.എം. എന്നിവരടങ്ങുന്ന സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു.

Tags:    

Similar News