ഗൂഗിൾ പേ ഇടപാടിനെ ചൊല്ലി തർക്കം; കൊല്ലത്ത് ചായക്കട ഉടമയെ കുത്തി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
കൊല്ലം: ഗൂഗിൾ പേ ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ചായക്കട ഉടമയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. നല്ലില പള്ളിവേട്ടക്കാവിലെ ചായക്കട ഉടമയും 61 വയസുകാരനുമായ ലിജോ ഭവനിൽ ജോയിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പള്ളിവേട്ടക്കാവ് എബി ഭവനിൽ എബി ജോർജ് (40)നെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 28ന് വൈകുന്നേരം എബി ജോർജ് ജോയിയുടെ കടയിൽ വരികയായിരുന്നു. അന്നേദിവസം ജോയിയുടെ അനുമതിയില്ലാതെ 200 രൂപ ഗൂഗിൾ പേ വഴി എബി ജോർജ് കടയിലേക്ക് അയച്ചിരുന്നു. പിന്നീട് ഈ തുക പണമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജോയി അതിന് സമ്മതിച്ചില്ല. ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
അതിനുശേഷം, പിറ്റേദിവസം വൈകുന്നേരം കത്തിയുമായി എത്തിയ എബി ജോർജ് ജോയിയെ ആക്രമിക്കുകയായിരുന്നു. അതിക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ ജോയിയെ ഉടൻ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സി.സി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് സി.സി.വി ദൃശ്യങ്ങൾ ശേഖരിച്ച് കേസ് സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സി.സി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് സി.സി.വി ദൃശ്യങ്ങൾ ശേഖരിച്ച് കേസ് അന്വേഷിച്ചു വരികയാണ്.