അധ്യാപകനെ വീടിന്റെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അധ്യാപകനെ വീടിന്റെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2025-06-18 16:07 GMT

പത്തനംതിട്ട: വീട്ടിനുള്ളിലെ കുളിമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. താഴെവെട്ടിപ്രം കൈരളിപുരം കിണറുവിളയില്‍ ഷാജി ജോര്‍ജ് (44) ആണ് മരിച്ചത്. ബുധന്‍ പുലര്‍ച്ചെ മാതാവാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഐ.എച്ച്.ആര്‍.ഡി കോളേജിലെ അധ്യാപകനായ ഷാജി ഒരു വര്‍ഷമായി ജോലിക്ക് പോകുന്നില്ല. അമ്മയും ഷാജിയും മാത്രമാണ് വീട്ടിലുള്ളത്. ഷാജി അമിത മദ്യപാനിയായിരുന്നതായി പൊലീസ് പറഞ്ഞു.

രണ്ട് മാസം മുമ്പ് കുളിമുറിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അഗ്നരിരക്ഷ സേനയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഭാര്യ: ദീപ്തിയും മക്കളായ സേറ, സ്റ്റീവ് എന്നിവര്‍ യു.കെയിലാണ്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Tags:    

Similar News