ജയിലിൽ സുഹൃത്തിനെ കാണാൻ പോകാത്തതിൽ വൈരാഗ്യം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത് ക്രിമിനൽ കേസിലെ പ്രതി; 25കാരൻ പിടിയിൽ

Update: 2025-11-02 05:11 GMT

തിരുവനന്തപുരം: വിളപ്പിൽശാലയിൽ യുവാവിനെ ക്രിമിനൽ കേസിലെ പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത് ജയിലിലായിരുന്ന സുഹൃത്തിനെ കാണാൻ പോകാത്തതിന്റെ വൈരാഗ്യത്തിൽ. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. സംഭവത്തിൽ പെരുംകുളം ഈന്തിവിള എസ്.എ. മൻസിലിൽ സെയ്ദലി (25)യെ പോലീസ് അറസ്റ്റ് ചെയ്തു. കാപ്പിക്കാട് സ്വദേശി മുഹമ്മദ് നസീമിനാണ് വെട്ടേറ്റത്.

ഇരുവരുടെയും സുഹൃത്തായ കൊണ്ണിയൂർ സ്വദേശി വസീം ജയിലിൽ ആയിരുന്നപ്പോൾ സന്ദർശിക്കാൻ പോകാത്തതാണ് ആക്രമണത്തിന് കാരണം. കാട്ടാക്കട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയാണ് സെയ്ദലി. ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം നാടുകടത്തൽ നടപടിയും ഉണ്ടായിട്ടുണ്ട്. നാടുകടത്തൽ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയതിന് പിന്നാലെയാണ് സുഹൃത്തിനെതിരേയുള്ള ആക്രമണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    

Similar News