വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെയും കണ്ടെത്തി; പുറത്തുകടന്നത് അടുക്കള വാതിൽ വഴി; പോലീസിനെ അഭിനന്ദിച്ച് അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2024-12-16 15:18 GMT
കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്നും കാണാതായ നാല് പെൺകുട്ടികളെയും കണ്ടെത്തിയതായി വിവരങ്ങൾ.
തിങ്കളാഴ്ച വൈകീട്ട് പ്രാർത്ഥനാ സമയത്ത് അടുക്കള വാതിൽ വഴിയാണ് പെൺകുട്ടികൾ പുറത്തുചാടിയത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ചേവായൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ എല്ലാവരേയും കണ്ടെത്തിയത്. പോലീസിന്റെ ഇടപെടലിൽ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.