ജോലിക്കുനിന്ന വീട്ടില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന സ്ത്രീ അറസ്റ്റില്‍; മഹേശ്വരി മോഷ്ടിച്ചത് കുട്ടിയുടെ ഒന്നേകാല്‍ പവന്‍ സ്വര്‍ണാഭരണം

ജോലിക്കുനിന്ന വീട്ടില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന സ്ത്രീ അറസ്റ്റില്‍

Update: 2025-07-22 05:48 GMT

കൂത്തുപറമ്പ്: ജോലിക്കുനിന്ന വീട്ടില്‍നിന്ന് കുട്ടിയുടെ സ്വര്‍ണാഭരണം കവര്‍ന്ന് കടന്നുകളഞ്ഞ സ്ത്രീ അറസ്റ്റില്‍. പാലക്കാട് സ്വദേശി ജി. മഹേശ്വരിയെയാണ് (43) കൂത്തുപറമ്പ് എസ്.ഐ അഖില്‍രാജും സംഘവും തൃശൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പിനടുത്ത കുട്ടിക്കുന്നിലെ വീട്ടില്‍ ജോലിക്കെത്തിയ മഹേശ്വരി അവിടെയുള്ള കുട്ടിയുടെ ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണവുമായാണ് കടന്നത്.

രണ്ടുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് വീട്ടുകാര്‍ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ തൃശൂരില്‍ വീട്ടുജോലിക്ക് നില്‍ക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഹേശ്വരിയുടെ പേരില്‍ 13ഓളം മോഷണക്കേസുകളുള്ളതായി പൊലീസ് പറഞ്ഞു. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:    

Similar News