ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം; പിടിവലിക്കിടെ താഴെ വീണ വീട്ടമ്മയ്ക്ക് തോളില്‍ പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-10-28 15:05 GMT

കോഴിക്കോട്: നാദാപുരത്ത് വീട്ടമ്മയെ ആക്രമിച്ചു മാല പൊട്ടിക്കാൻ ശ്രമം. പിടിവലിക്കിടെ താഴെ വീണ വീട്ടമ്മയ്ക്ക് തോളിൽ പരിക്ക്. കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ മുറ്റം അടിച്ചുവാരുമ്പോഴാണ് സംഭവം.

ബൈക്കിലെത്തിയ മോഷ്ടാവ് പാത്തുട്ടിയുടെ പിറകിലൂടെയെത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം വെച്ച് ചെറുത്തുനിന്നതോടെ ഇവരെ നിലത്തേക്ക് തള്ളിയിട്ട് പ്രതി കടന്നുകളഞ്ഞു. നാദാപുരം പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News