കാഞ്ഞിരത്താണിയിൽ മൂന്നു കടകളിൽ മോഷണം; പണവും വെളിച്ചെണ്ണയും സിഗരറ്റും ഉൾപ്പെടെ കവർന്നു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Update: 2025-10-25 17:00 GMT

പാലക്കാട്: പാലക്കാട് ജില്ലയിലെ കപ്പൂർ കാഞ്ഞിരത്താണിയിൽ മൂന്നു കടകളിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ഊജ്ജിതമാക്കി പോലീസ്. കപ്പൂർ കോഴിക്കര അങ്ങാടിയിലെ സൂപ്പർമാർക്കറ്റ്, പ്രവാസി തട്ടുകട, പലചരക്ക് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

പലചരക്ക് കടയിൽ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മുൻവശത്തെ ഗ്രിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ഈ കടയിൽനിന്ന് ഏകദേശം പതിനായിരം രൂപയും ആയിരം രൂപയുടെ സിഗരറ്റ് പാക്കറ്റുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സൂപ്പർമാർക്കറ്റിൽനിന്ന് വെളിച്ചെണ്ണ, അണ്ടിപ്പരിപ്പ്, സോപ്പ് തുടങ്ങിയ സാധനങ്ങളും നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. ഇവിടെ അര ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

പ്രവാസി തട്ടുകടയുടെ പിൻവശത്തുള്ള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. ഈ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന പണവും നേർച്ചപ്പെട്ടിയും മോഷ്ടിക്കപ്പെട്ടു. സംഭവസ്ഥലത്തെത്തിയ ചാലിശ്ശേരി പോലീസ് വിശദമായ പരിശോധനകൾ നടത്തി.

Tags:    

Similar News