പൂട്ട് തകർത്ത് അകത്ത് കയറി; കടയിൽ നിന്നും സിഗരറ്റ് പാക്കറ്റുകളും പണവും തട്ടി മുങ്ങി; പച്ചക്കറി കടയിൽ മോഷണം; സംഭവം തൃശൂരിൽ

Update: 2025-01-02 14:14 GMT

തൃശൂര്‍: കട കുത്തിത്തുറന്ന് മോഷണം നടന്നതായി വിവരങ്ങൾ. തൃശൂർ ചാവക്കാടാണ് സംഭവം നടന്നത്. കടയിൽ ഉണ്ടായിരുന്ന പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷണം പോവുകയും ചെയ്തു. എടക്കഴിയൂർ അതിർത്തിയിലാണ് സംഭവം.

എടക്കഴിയൂർ അതിർത്തി കല്ലുവളപ്പിൽ പള്ളിക്ക് സമീപമുള്ള കെ.വി.എം സ്റ്റോർ ആന്‍ഡ് വെജിറ്റബിൾസ് എന്ന കടയിലാണ് മോഷണം നടന്നത്.

ഇന്ന് രാവിലെ കട തുറക്കാൻ കട ഉടമ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് നിലയിലാണ്.

എടക്കഴിയൂർ നാരായണൻ വൈദ്യൻ റോഡിലെ നാല് കടകൾ കുത്തി തുറന്നെങ്കിലും മോഷണം സംഭവിച്ചിട്ടില്ല. ശേഷം ചാവക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News