കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മോഷണ കേസിലെ പ്രതി പോലീസിന്റെ കണ്ണു വെട്ടിച്ചു രക്ഷപ്പെട്ടു; തീവെട്ടി ബാബുവിനായി തിരച്ചില്‍ തുടങ്ങി പോലീസ്
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മോഷണ കേസിലെ പ്രതി പോലീസിന്റെ കണ്ണു വെട്ടിച്ചു രക്ഷപ്പെട്ടു
By : സ്വന്തം ലേഖകൻ
Update: 2025-09-25 10:12 GMT
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു. കൊല്ലം സ്വദേശി തീവെട്ടി ബാബു (60) വാണ് പൊലിസുകാരുടെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 10.15 നാണ് ഇയാള്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ടത്.
പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ മോഷണകേസില്‍ പ്രതിയായ ഇയാള്‍ പരിയാരത്തെ കണ്ണൂര്‍മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് കസ്റ്റഡയില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാളെ കണ്ടുകിട്ടുന്നവര്‍ 9497987213 നമ്പറില്‍ അറിയിക്കണമെന്ന് പരിയാരം പൊലിസ് അറിയിച്ചു പ്രതിക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.