സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണം; ഹിജാബ് വിഷയം തങ്ങള്‍ ആസൂത്രണം ചെയ്തത്; താമരശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിന് ഐ.ഡി.എഫ്.ഐ എന്ന സംഘടനയുടെ ഭീഷണിക്കത്ത്

താമരശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിന് ഐ.ഡി.എഫ്.ഐ എന്ന സംഘടനയുടെ ഭീഷണിക്കത്ത്

Update: 2025-11-01 13:54 GMT

കോഴിക്കോട്: താമരശേരി രൂപതയ്ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് താമരശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിന് ഭീഷണിക്കത്ത് ലഭിച്ചു. ഐ.ഡി.എഫ്.ഐ (IDFI) എന്ന സംഘടനയുടെ പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. കത്തില്‍, ഹിജാബ് വിഷയം തങ്ങള്‍ ആസൂത്രണം ചെയ്തതാണെന്നും, രൂപതയുടെ 90 ശതമാനം റവന്യൂ വരുമാനവും മുസ്ലിം സമുദായത്തില്‍ നിന്നാണെന്നും പരാമര്‍ശിക്കുന്നു. ഇത് മുന്‍നിര്‍ത്തി സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

കൈപ്പടയില്‍ എഴുതിയ കത്ത് തപാല്‍ മാര്‍ഗ്ഗം വഴി ബിഷപ്പിന് ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഭീഷണിക്കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News