കുഴൽ കിണർ വെള്ളം റോഡിൽ ഒഴുകിയെത്തി; ചോദ്യം ചെയ്ത് അയൽക്കാരൻ; തർക്കത്തിനിടെ കൈവിട്ട കളി; തൃശൂരിൽ മധ്യവയസ്കന് വെട്ടേറ്റു; പകയ്ക്ക് കാരണം ഇത്!

Update: 2025-03-24 10:22 GMT

തൃശൂർ: തൃശൂർ കല്ലംപാറയിൽ മധ്യവയസ്കന് വെട്ടേറ്റു. കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്. കല്ലമ്പാറ കൊച്ചുവീട്ടിൽ മോഹനെയാണ് വെട്ടി പരിക്കേൽപ്പിച്ചത്.

അയൽവാസിയായ കല്ലമ്പാറ ചേലക്കാതടത്തിൽ ഏലിയാസ് ആണ് വെട്ടിയത്. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് കേസ് എടുത്തു. അതിക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

നേരെത്തെ ഇവിടെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് കുഴൽ കിണർ കുഴിക്കാൻ തുടങ്ങിയത്. കുഴൽ കിണറിൽ നിന്നുള്ള വെള്ളം സമീപത്തെ റോഡിലേക്ക് എത്തിയതിന് പിന്നാലെ ഉണ്ടായ തർക്കത്തിനിടയിലാണ് മധ്യവയസ്കന് വെട്ടേറ്റത്.

മോഹനൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് മോഹനൻ രക്ഷപ്പെട്ടത്. കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News