തുമ്പോളിയില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു; വള്ളത്തിലുണ്ടായിരുന്ന അഞ്ചു പേരേയും കരയ്ക്കെത്തിച്ച് രക്ഷാപ്രവര്‍ത്തനം
By : സ്വന്തം ലേഖകൻ
Update: 2025-09-27 04:33 GMT
ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. മാരാരിക്കുളം സ്വദേശി കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. അഞ്ച് പേര് അപകടത്തില്‍പ്പെട്ട വള്ളത്തിലുണ്ടായിരുന്നു. എല്ലാവരേയും രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് ഫാബിന് എന്ന വള്ളത്തില്‍ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയത്. തുമ്പോളിക്ക് പടിഞ്ഞാറ് കടലില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി കരയില്‍ നിന്ന് പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്. ഇവരെ മറ്റ് വള്ളങ്ങളിലായി കരയ്ക്കെത്തിച്ചു. അപകടത്തില്‍പ്പെട്ട വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.