വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; പുഴയോരത്തു കുളിക്കാനെത്തിയ മാരനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി
വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
By : സ്വന്തം ലേഖകൻ
Update: 2025-12-20 10:26 GMT
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന് എന്ന മാരന് (60) ആണ് മരിച്ചത്. ശനി ഉച്ചയോടെ കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് സംഭവം. പുഴയോരത്തുനിന്ന് മാരനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
തോട്ടില്‍ കുളിക്കുകയായിരുന്ന മാരനെ കടുവ കടിച്ചെടുത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മുഖമാകെ കടിച്ചെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനംവകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു.